തൃപ്രയാർ: നാട്ടിക മണ്ഡലത്തിലെ എടമുട്ടത്ത് സ്ഥാപിച്ചിരുന്ന എൻ.ഡി.എ.യുടെ പ്രചാരണബോർഡ് ട്രോളുകളിൽ നിറയുകയാണ് . ട്രോളുകൾ കൂടിയതോടെ ബോർഡ് നീക്കം ചെയ്തു. ‘മതിയായി ഈ എം.എൽ.എ,. മാറ്റം തുടങ്ങാം. എന്നായിരുന്നു ബോർഡിൽ എഴുതിയിരുന്നത് . മാറാത്തത് മാറും, ഇനി കേരളം വളരും’ എന്നെഴുതിയ ബോർഡ് മറ്റ് മണ്ഡലങ്ങളിലെന്നപോലെ നാട്ടികയിലും എൻ.ഡി.എ. സ്ഥാപിച്ചിരുന്നു.
സി.പി.ഐ. വിട്ട സി.സി. മുകുന്ദൻ ബി.ജെ.പി.യിലെത്തി സ്ഥാനാർഥിയായതോടെയാണ് ബോർഡ് തിരിച്ചടിയായത്. നേരത്തേ എം.എൽ.എ.യുടെ വീഴ്‌ചകൾ ചൂണ്ടിക്കാട്ടി ബി.ജെ.പി. മണ്ഡലത്തിൽ ഒപ്പുശേഖരണവും നടത്തിയിരുന്നു. ഇതിന്റെ പോസ്റ്ററുകളും വിവിധയിടങ്ങളിൽ പതിച്ചിരുന്നു. ബോർഡും പോസ്റ്ററുകളും സാമൂഹികമാധ്യമങ്ങളിൽ ചർച്ചയായതോടെയാണ് ബോർഡുകൾ നീക്കാം ചെയ്യാനായിട്ട് തീരുമാനിച്ചത് .




