വാഷിങ്ടണ്‍: ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ ആലോചിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ ഭരണകൂടത്തെ മാറ്റാനുള്ള ശ്രമം ലക്ഷ്യത്തിനരികെ എന്നാണ് ട്രംപ് അവകാശപ്പെടുന്നത്. ഇറാന്റെ സൈനിക ശേഷി ഇല്ലാതാക്കുന്നതില്‍ അമേരിക്ക വിജയിച്ചതായും ലക്ഷ്യം കൈവരിച്ചുവെന്നുമാണ് ട്രംപ് പറയുന്നത്.
എന്നാല്‍ ഇറാനുമായി വെടിനിര്‍ത്തല്‍ കരാറിലെത്താനുള്ള സാധ്യത ട്രംപ് തള്ളിക്കളയുന്നു. ഹോര്‍മൂസ് സംരക്ഷിക്കാനുള്ള ഉത്തരവാധിത്വം അത് ഉപയോഗിക്കുന്ന രാജ്യങ്ങള്‍ക്കാണെന്ന് ട്രംപ് പറഞ്ഞു. നിലവിലെ പരാമര്‍ശങ്ങള്‍ യുദ്ധം അവസാനിപ്പിക്കുന്നതിലേക്കുള്ള ആദ്യ പടിയാണോ എന്നാണ് രാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്.






