കൊച്ചി: മലയാള സിനിമാ പ്രേമികള്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം ദൃശ്യം 3 ന്റെ റിലീസ് നീട്ടി. ഏപ്രില്‍ 2 ന് എത്തുമെന്ന് നേരത്തെ പ്രഖ്യാപിക്കപ്പെട്ടിരുന്ന ചിത്രമാണ് ഇത്. എന്നാല്‍ ഈ തീയതിയില്‍ ചിത്രം എത്തില്ല. നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് തന്നെയാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിരുന്നത്.
പശ്ചിമേഷ്യല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മലയാളത്തിലെ പ്രധാന സിനിമകളുടെ റിലീസുകള്‍ നീട്ടിയേക്കാമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സംഘര്‍ഷം മലയാള ചിത്രങ്ങളുടെ ഗള്‍ഫ് റിലീസിനെ ബാധിക്കും എന്നതായിരുന്നു കാരണം. പിന്നാലെയാണ് ആശിര്‍വാദിന്റെ പ്രഖ്യാപനവും എത്തിയിരിക്കുന്നത്. പുതിയ പ്രഖ്യാപനം അനുസരിച്ച് ചിത്രം മെയ് 21 ന് തിയറ്ററുകളില്‍ എത്തും.




