സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കാറ്റലക്ക് പകരക്കാരൻ, ബെംഗളരു എഫ്സി മുൻ പരിശീലകൻ ബ്ലാസ്റ്റേഴ്സിലേക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ദവീദ് കറ്റാലയ്ക്കു പകരം ഇംഗ്ലിഷ് കോച്ച് ആഷ്‌ലി വെസ്റ്റ്‌വുഡ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനാകാൻ സാധ്യത. മുൻ ഇംഗ്ലിഷ് ഫുട്ബോളറായ ആഷ്‌ലി ഇന്ത്യയിൽ ബെംഗളൂരു എഫ്സി പരിശീലകനായാണ് പേരെടുത്തത്. പഞ്ചാബ് എഫ്സി, എടികെ ടീമുകളിലും പ്രവർത്തിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാൻ, ഹോങ്കോങ് ദേശീയ ടീമുകളുടെ പരിശീലകനുമായിരുന്നു. ഇന്ത്യൻ സാഹചര്യങ്ങളും ഇന്ത്യൻ താരങ്ങളുടെ ശൈലിയും രീതികളും നന്നായി അറിയാവുന്ന അദ്ദേഹത്തിന് എളുപ്പത്തിൽ ബ്ലാസ്റ്റേഴ്സുമായി ഇണങ്ങാൻ കഴിയുമെന്നാണു മാനേജ്മെന്റ് പ്രതീക്ഷിക്കുന്നത്. പ്രതിരോധത്തിനും മധ്യനിരയുടെ കരുത്തിനും ഊന്നൽ നൽകുന്ന ശൈലിയാണ് അദ്ദേഹത്തിന്റേത്.

സൂപ്പർ കപ്പിലും ഐഎസ്എലിലുമായി വെറും 9 മത്സരങ്ങളിൽ മാത്രം കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ച സ്പാനിഷ് കോച്ച് ദവീദ് കറ്റാലയേ പുറത്താക്കിയതിന് പിന്നാലെയാണ് പുതിയ പരിശീലകൻ എത്തുന്നത് . ഐഎസ്എലിലെ ദയനീയ പ്രകടനമാണു കറ്റാലയുടെ വിധിയെഴുതിയത്. സീസണിൽ 7 മത്സരങ്ങൾ കൂടി ബാക്കിയിരിക്കെയാണു കറ്റാലയുടെ മടക്കം. കഴിഞ്ഞ സീസണിൽ മോശം പ്രകടനത്തിന്റെ പേരിൽ അപമാനിതനായി പാതിവഴിയിൽ പുറത്താക്കപ്പെട്ട സ്വീഡിഷ് കോച്ച് മികേൽ സ്റ്റാറെയുടെ പിൻഗാമിയായി എത്തിയ കറ്റാലയ്ക്കും അതേ വിധി.

ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള യാത്ര അവസാനിച്ചുവെന്നു വ്യക്തമായിരുന്ന കറ്റാല പ‍ഞ്ചാബിനെതിരായ മത്സരത്തിനു പിന്നാലെ ടീം അംഗങ്ങളോടു ‘ബൈ’ പറഞ്ഞിരുന്നു. അടുത്ത മത്സരം ഏപ്രിൽ 5നാണ്. പാതിവഴിയിൽ ബ്ലാസ്റ്റേഴ്സിന്റെ പരിശീലക പദവിയിൽ നിന്നു പുറത്താക്കപ്പെട്ട ‘ഒടുവിലത്തെ’ വിദേശ കോച്ച്’ അദ്ദേഹത്തിന് ആശ്വസിക്കാം.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.