കോഴിക്കോട്: വീട് നവീകരണവുമായി ബന്ധപ്പെട്ട വായ്പാ കുടിശ്ശിക മൂലമുള്ള ജപ്തി ഭീഷണി പരിഹരിക്കാൻ മുസ്ലിം ലീഗ് നേതൃത്വം ഇടപെടുന്നു. പാർട്ടി അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും തന്നെ വിളിച്ച് സംസാരിച്ചതായും വായ്പാ ബാധ്യത പരിഹരിക്കാമെന്ന് അറിയിച്ചതായും എം.കെ. മുനീർ പറഞ്ഞു.
വ്യക്തിപരമായ പ്രയാസങ്ങൾ കാരണം പാർട്ടിയെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതിയാണ് ഇതുവരെ ഇക്കാര്യം പറയാതിരുന്നത്. വ്യക്തികളിൽ നിന്ന് സഹായം സ്വീകരിക്കില്ലെന്നതാണ് തന്റെ നിലപാടെന്നും എന്നാൽ പാർട്ടി എപ്പോഴും തനിക്ക് തണലായി നിന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






