Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഐഇഎൽടിഎസ് പരീക്ഷയ്ക്കിടെ വയറുവേദന; യുവ നഴ്സിന് ദാരുണാന്ത്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: ഉപരിപഠനത്തിനായി ഐഇഎൽടിഎസ് പരീക്ഷയെഴുതാൻ കൊച്ചിയിലെത്തിയ യുവ നഴ്സ് വയറുവേദനയെ തുടർന്ന് ചികിത്സയ്ക്കിടെ മരിച്ചു. കിഴക്കഞ്ചേരി വാൽക്കുളമ്പ് സ്വദേശിനിയായ ലെന ജോൺ (23) ആണ് മരിച്ചത്.

തൃശൂർ മദർ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്ന ലെന, ചൊവ്വാഴ്ച രാവിലെ പരീക്ഷയ്ക്കായി കൊച്ചിയിലെത്തി. പരീക്ഷയ്ക്കിടെ പെട്ടെന്ന് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നൽകിയെങ്കിലും ആരോഗ്യനില മെച്ചപ്പെടാതെ വന്നതോടെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ (യുഎൻഎ) പ്രവർത്തകയായ ലെന നഴ്സിംഗ് സമരങ്ങളിലും സജീവമായി പങ്കെടുത്തിരുന്നു.

Tags :

Recent News

Advertisement