കാസര്‍ഗോഡ്: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചത് യുഡിഎഫും എസ്ഡിപിഐയും തമ്മിലുള്ള ധാരണയുടെ ഭാഗമാണെന്ന് ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍. പത്രിക പിന്‍വലിച്ച കെ എം അഷ്‌റഫിന്റെ നടപടിക്ക് പിന്നില്‍ വി ഡി സതീശനും പി കെ കുഞ്ഞാലിക്കുട്ടിയും നേരിട്ട് നടത്തിയ ഇടപെടലുകളാണെന്നും അദ്ദേഹം ആരോപിച്ചു.
മുസ്ലിം സംഘടനകളെ ഉപയോഗിച്ച് സമ്മര്‍ദം ചെലുത്തിയാണ് എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയെ പിന്‍വലിപ്പിച്ചത്. ‘പ്രതിപക്ഷ നേതാവ് വി ഡി സതീശന് നട്ടെല്ലിന് പകരം വാഴപ്പിണ്ടിയല്ല ഉള്ളതെങ്കില്‍, എസ്ഡിപിഐയുടെ വോട്ടുകള്‍ വേണ്ടെന്ന് പരസ്യമായി പറയാന്‍ തയാറാവണം,’- സുരേന്ദ്രന്‍ പറഞ്ഞു.





