Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തിരുവനന്തപുരത്ത് 1.5 കിലോ കഞ്ചാവുമായി 2 യുവാക്കൾ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രത്യേക പരിശോധനയുടെ ഭാഗമായി തലസ്ഥാനത്ത് എക്സൈസ് കഞ്ചാവ് വേട്ട. ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുവന്ന ഒന്നര കിലോയോളം കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിലായി. വിനീത് (37), സിനു (40) എന്നിവരാണ് പിടിയിലായത്.

സവാരിയെന്ന വ്യാജേന ആരും സംശയിക്കാതെയാണ് ഇവർ കഞ്ചാവ് കടത്തിയത്. എന്നാൽ എക്സൈസ് നടത്തിയ പരിശോധനയിൽ ഇവർ കുടുങ്ങുകയായിരുന്നു. തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്യാംകുമാർ എസ് നേതൃത്വത്തിലുള്ള സംഘമാണ് കേസെടുത്തത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബിനുരാജ്, പ്രിവന്റീവ് ഓഫീസർ പ്രവീൺ, സിവിൽ എക്സൈസ് ഓഫീസർ ദീപു എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

അതേസമയം, കണ്ണൂരിൽ മദ്യ വേട്ടയും ശക്തമാക്കി. തൂവക്കുന്നിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 11 ലിറ്ററിലധികം മാഹി മദ്യവുമായി വിനോദ് എന്നയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുനിൽ എം കെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി എക്സൈസ് പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ്.

Tags :

Recent News

Advertisement
WhiteswanTV Footer