Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോണ്‍ഗ്രസ് സ്ഥാനാർത്ഥിയെ കാണുമ്പോൾ പാവം തോന്നും: പത്മജ വേണുഗോപാൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: കോൺഗ്രസിന് തിരിച്ചുവരവ് ബുദ്ധിമുട്ടാണെന്നും ബിജെപിക്ക് വലിയ പ്രശ്നങ്ങളൊന്നുമില്ലെന്നും പത്മജ വേണുഗോപാൽ. തൃശ്ശൂരിലെ ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഏറെ താൽപര്യത്തോടെ സ്വീകരിക്കുന്നുണ്ടെന്നും, മോദിയോടുള്ള ജനങ്ങളുടെ സ്നേഹമാണ് താൻ കണ്ടത് പത്മജ പറഞ്ഞു.

കോൺഗ്രസ് ഇപ്പോഴത്തെ സ്ഥാനാർത്ഥിയേക്കാൾ മികച്ചവരുണ്ടായിരുന്നുവെങ്കിലും, കൂട്ടുപിടിക്കുന്ന കോക്കസുകൾക്കിടയിൽ പാർട്ടി നിലനിൽക്കാനാകില്ലെന്ന് ജനങ്ങൾ മനസ്സിലാക്കുന്നുണ്ടെന്നും. “പാവം തോന്നും. അവരെ പിന്തുണയ്ക്കുന്നത് എവിടെയോ പിന്നിൽ നിന്ന് കുത്തലാണ്,” എന്ന് പത്മജകൂട്ടിച്ചേർത്തു.

ബിജപി ഹിന്ദു പാർട്ടി മാത്രമല്ല, എല്ലാ വിഭാഗങ്ങളിലും അംഗങ്ങൾ ഉണ്ടെന്നും, ജമാഅത്തിനെ കൂട്ടുപിടിക്കുന്നവരാണ് ബിജെപിയെ കുറ്റപ്പെടുത്തുന്നത് എന്നത് തമാശയാണെന്നും പത്മജ വ്യക്തമാക്കി. തൃശ്ശൂർക്കാർ തനിക്ക് പിന്തുണ നൽകുമെന്നാണ് വിശ്വാസം. പിതാവ് കരുണാകരൻ കാട്ടിയ ധൈര്യം താനും മുന്നോട്ട് നയിക്കുന്നുണ്ടെന്നും, ബിജെപി തന്റെ അപേക്ഷപ്രകാരം തൃശ്ശൂരിലാണ് മത്സരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച തൃശ്ശൂരിൽ എത്തുകയും പത്മജ വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും റോഡ് ഷോയിലും പങ്കെടുക്കുകയും ചെയ്യും.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer