ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം കണക്കിലെടുത്ത് രാജ്യത്തെ ഇന്ധന നികുതി വെട്ടി കുറച്ച കേന്ദ്ര സർക്കാർ എവിയേഷൻ ടർബൈൻ ഇന്ധനത്തിന് അധിക എക്സൈസ് തീരുവ ഏർപ്പെടുത്തിയിരിക്കുകയാണ്. 50 രൂപയാണ് പ്രത്യേക തീരുവ. ഇളവുകൾക്കുശേഷം തീരുവ ലിറ്ററിന് 29.5 രൂപയാകും. ഇതോടെ വിമാന ടിക്കറ്റുകൾക്കും ചാർജ് കൂടും.
വേനലവധി ആഘോഷമാക്കൻ വിദേശ യാത്രകൾക്ക് ഒരുങ്ങുന്നവർക്ക് ടിക്കറ്റ് നിരക്കിലുണ്ടായ വർദ്ധനവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അതേസമയം രാജ്യത്ത് പെട്രോളിൻറെയും ഡീസലിന്റെയും എക്‌സൈസ് നികുതി കുറച്ചിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷത്തിൽ ക്രൂഡോയിൽ വില കുത്തനെ ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ ഇന്ധന വില പിടിച്ചുനിർത്താനാണ് സർക്കാരിന്റെ നീക്കം.




