Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അമ്പലപ്പുഴയിലെ ഒരു അനുഭാവിയെയും നഷ്ടമായിട്ടില്ല: സജി ചെറിയാൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലം എൽഡിഎഫിന് ഉറച്ച ഭൂരിപക്ഷമുള്ള പ്രദേശമാണെന്നും ഇവിടെ എൽഡിഎഫ് വിജയിക്കുമെന്നും മന്ത്രി സജി ചെറിയാൻ. മുൻ മന്ത്രി ജി. സുധാകരൻ വ്യക്തിപരമായ വോട്ടുകൾ നേടില്ലെന്നും, പാർട്ടിക്ക് പുറത്തുപോയാൽ ജനങ്ങൾ പിന്തുണ നൽകില്ലെന്നും സജി ചെറിയാൻ പറഞ്ഞു. അമ്പലപ്പുഴയിൽ ഇതുവരെ ഒരു അനുഭാവിയെയും നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വതന്ത്ര സ്ഥാനാർത്ഥിയായ ജി. സുധാകരൻ ഉന്നയിച്ച രാഷ്ട്രീയ കുറ്റകൃത്യ ആരോപണങ്ങൾക്ക് മറുപടി പറയാനില്ലെന്നും, അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. സുധാകരനെ പാർട്ടിയോടൊപ്പം നിർത്താൻ ശ്രമിച്ചിരുന്നുവെന്നും, അടുത്തുവരുമ്പോൾ ആരോ അകറ്റാൻ ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു.

അതേസമയം, സജി ചെറിയാനെതിരെ ജി. സുധാകരൻ ശക്തമായ വിമർശനവുമായി രംഗത്തെത്തി. പാർട്ടിയിൽ വിപ്ലവമില്ലെന്നും, ഇപ്പോഴത്തെ പ്രവർത്തനം തെറ്റായ ദിശയിലാണെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയിൽ നിന്ന് ആക്രമണ സന്ദേശങ്ങൾ വരുന്നതായും സുധാകരൻ വിമർശിച്ചു.

Tags :

Recent News

Advertisement
WhiteswanTV Footer