Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബിഗ് ബോസ് താരങ്ങൾ രാഷ്ട്രീയരംഗത്ത്; റോബിനെ കുറിച്ച് അഖിൽ മാരാരുടെ പ്രതികരണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഗ് ബോസ് മുൻ താരങ്ങളായ അഖിൽ മാരാരും റോബിൻ രാധാകൃഷ്ണനും മത്സരരംഗത്ത്. കുണ്ടറയിൽ ബിജെപി സ്ഥാനാർഥിയായി റോബിൻ രംഗത്തെത്തുമ്പോൾ, എൻഡിഎ ഘടകകക്ഷിയായ ട്വന്റി 20യുടെ തൃക്കാക്കര സ്ഥാനാർഥിയാണ് അഖിൽ മാരാർ.

റോബിൻ രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രവേശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് അഖിൽ മാരാർ നൽകിയ പ്രതികരണം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. സ്ഥാനാർഥിത്വം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ റോബിനുമായി വിഷയത്തിൽ നിരവധി തവണ സംസാരിച്ചിരുന്നുവെന്ന് അഖിൽ വ്യക്തമാക്കി.

രാഷ്ട്രീയത്തിൽ മുൻപരിചയം ഇല്ലാത്ത സാഹചര്യത്തിൽ എന്ത് അടിസ്ഥാനത്തിലാണ് റോബിൻ ഈ രംഗത്തേക്ക് എത്തുന്നതെന്ന് ചോദിച്ചിരുന്നുവെന്നും, ശരി-തെറ്റുകൾ വിശദീകരിച്ചിരുന്നുവെന്നും അഖിൽ പറഞ്ഞു. റോബിന് സീറ്റ് ലഭിക്കുമോ എന്ന ആശങ്കയുണ്ടായിരുന്ന സമയത്ത് താൻ തന്നെ വിളിച്ച് ആശ്വാസം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ 90 ദിവസത്തിനകം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുണ്ടറയിലെത്തിക്കുമെന്ന് റോബിൻ രാധാകൃഷ്ണൻ പ്രഖ്യാപിച്ചിരുന്നു. നാട്ടുകാരുമായി നേരിട്ട് ആശയവിനിമയം നടത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയത്തിൽ പുതുമുഖങ്ങളായ താരങ്ങളുടെ സാന്നിധ്യം ഇത്തവണ തെരഞ്ഞെടുപ്പ് രംഗത്ത് കൂടുതൽ ശ്രദ്ധേയമാകുന്ന സാഹചര്യമാണ്.

Tags :

Recent News

Advertisement
WhiteswanTV Footer