Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

SDPI നിലപാട് അവരോട് തന്നെ പോയി ചോദിക്കണം; ക്ഷുഭിതനായി മുഖ്യമന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: എല്ലാ വര്‍ഗീയതയോടും ഇടതുമുന്നണിക്ക് ഒരേ നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതു വര്‍ഗീയതയോടും ഇടതുപക്ഷത്തിന് കൃത്യമായ നിലപാടുണ്ടെന്നും മാധ്യമപ്രവര്‍ത്തകര്‍ അജണ്ട സെറ്റ് ചെയ്ത് വന്നാണ് ചോദ്യങ്ങള്‍ ചോദിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എസ്ഡിപിഐയുടെ ഇടതുപക്ഷത്തെ പിന്തുണയെ പറ്റി ചോദിച്ചപ്പോള്‍ ആ കേള്‍ക്കുന്നതിനെക്കുറിച്ച് അവരോടാണ് ചോദിക്കേണ്ടതെന്ന് പിണറായി പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തുടര്‍ച്ചയായുള്ള എസ്ഡിപിഐ ബന്ധത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് ക്ഷുഭിതനായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

നിങ്ങളുടെ വിഷമം മനസ്സിലാകുന്നുണ്ട്. ഇത് ഇവിടെ മാത്രമല്ല, എല്ലായിടത്തും കേള്‍ക്കുന്നുണ്ട്. ആ വിഷമം കൊണ്ടു നടക്ക് എന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്ഡിപിഐ പിന്തുണയെക്കുറിച്ച് അവരോടു പോയി ചോദിക്ക് എന്നും പിണറായി പറഞ്ഞു. എന്നാല്‍ എസ്ഡിപിഐ വോട്ട് സിപിഎം വാങ്ങുമോയെന്ന ചോദ്യത്തിന് മുഖ്യമന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല. സിപിഎം ഇന്നോ ഇന്നലെയോ സ്വീകരിക്കുന്നതല്ല, എത്രയോ കാലങ്ങളായി സ്വീകരിക്കുന്ന നിലപാടാണിത്. അതില്‍ ഞങ്ങള്‍ക്ക് ഒരു ചാഞ്ചാട്ടവുമില്ല. എന്നാല്‍ അതാണോ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നിലപാടെന്ന് മുഖ്യമന്ത്രി ചോദിച്ചു

Tags :

Recent News

Advertisement
WhiteswanTV Footer