കൊച്ചി: സിനിമാ പ്രേമികൾ കാത്തിരിക്കുന്ന ‘ദൃശ്യം 3’ സിനിമയുടെ ലോകമെമ്പാടുമുള്ള ഡിജിറ്റൽ അവകാശങ്ങൾ ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കി. ദൃശ്യം 3യുടെ ഡിജിറ്റൽ അവകാശങ്ങളുമായി ആശിർവാദ് സിനിമാസ് പ്രൊഡക്ഷൻ ഹൗസിന് ഇനി യാതൊരു ബന്ധവുമില്ലെന്ന് ആമസോൺ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
ദൃശ്യം 2 ഇറങ്ങിയപ്പോൾ മുതൽ കാത്തിരിക്കുന്നതാണ് മോഹൻലാൽ – ജീത്തു ജോസഫ് ചിത്രം ‘ദൃശ്യം 3’. എന്നാൽ റിലീസ് തീയതി മാറ്റിയിരുന്നു. ഏപ്രിൽ 2-ന് തിയേറ്ററുകളിൽ എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന ചിത്രം പുതിയ പ്രഖ്യാപനമനുസരിച്ച് മെയ് 21ന് ആയിരിക്കും തിയേറ്ററുകളിൽ എത്തുകയെന്ന് നിർമ്മാതാക്കളായ ആശിർവാദ് സിനിമാസ് ഔദ്യോഗികമായി അറിയിച്ചു.




