Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തൊഴിൽ രഹിതർക്ക് 4000 രൂപ, ഡിപ്ലോമധാരികൾക്ക് 2000; ടിവികെയുടെ പ്രകടനപത്രിക പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: സൂപ്പർതാരം വിജയിയുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം ടിവികെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി. യുവാക്കളെ ലക്ഷ്യം വെച്ചുള്ള നിരവധി വാഗ്ദാനങ്ങളാണ് പത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 29 വയസ്സ് കഴിഞ്ഞ തൊഴിൽ രഹിത ബിരുദധാരികൾക്ക് പ്രതിമാസം 4000 രൂപയും ഡിപ്ലോമധാരികൾക്ക് 2000 രൂപയും നൽകുമെന്ന് പാർട്ടി പ്രഖ്യാപിച്ചു. കൂടാതെ പന്ത്രണ്ടാം ക്ലാസ് മുതൽ പിഎച്ച്ഡി വരെ പഠനത്തിനായി 20 ലക്ഷം രൂപ വരെ പലിശരഹിത വായ്പ നൽകുമെന്നും വ്യക്തമാക്കി.

സ്വകാര്യവും പൊതുമേഖലയുമായി ചേർന്ന് വർഷം അഞ്ചുലക്ഷം ഇന്റേൺഷിപ്പ് അവസരങ്ങൾ സൃഷ്ടിക്കുമെന്നും, ബിരുദധാരികൾക്ക് പ്രതിമാസം 10,000 രൂപ സ്‌റ്റൈപ്പെൻഡ് നൽകുമെന്നും പ്രഖ്യാപനത്തിൽ പറയുന്നു. സ്വയം തൊഴിൽ ആരംഭിക്കാൻ 25 ലക്ഷം രൂപ വരെ പലിശരഹിത വായ്പയും നൽകും.

തമിഴ്നാട്ടുകാരെ പ്രോത്സാഹിപ്പിക്കാൻ തൊഴിൽ അവസരങ്ങളുടെ 75 ശതമാനം നാട്ടുകാർക്ക് നൽകുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് നികുതി ഇളവും വൈദ്യുതി നിരക്കിൽ ഇളവും നൽകും. ആദ്യമായി വോട്ട് ചെയ്യാനെത്തുന്നവരെയും 20 മുതൽ 40 വയസ്സ് വരെയുള്ള യുവാക്കളെയും ലക്ഷ്യമിട്ടാണ് പ്രധാന പ്രഖ്യാപനങ്ങൾ. മയക്കുമരുന്നില്ലാത്ത തമിഴ്നാട് സൃഷ്ടിക്കുമെന്ന് പ്രകടനപത്രിക അവതരിപ്പിച്ചുകൊണ്ട് വിജയ് പറഞ്ഞു.

Tags :

Recent News

Advertisement
WhiteswanTV Footer