Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സ്വർണക്കൊള്ളയിലെ പ്രചാരണം ജനം വിശ്വസിക്കില്ല: കടകംപള്ളി സുരേന്ദ്രൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കഴക്കൂട്ടത്ത് വലിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് ഇടത് സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രൻ. രാഷ്ട്രീയ ഭേദമന്യേ ജനങ്ങൾ തനിക്കൊപ്പം നിൽക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ‘പോറ്റിയെ കേറ്റിയെ’ എന്ന പ്രചാരണം എത്ര ഉണ്ടായാലും അത് ജനങ്ങളെ സ്വാധീനിക്കില്ലെന്നും സ്വർണക്കൊള്ള വിവാദവും തെരഞ്ഞെടുപ്പിൽ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരായ വോട്ടർമാർ തനിക്കൊപ്പം നിൽക്കുമെന്നും കടകംപള്ളി കൂട്ടിച്ചേർത്തു.

വ്യക്തിപരമായ ആരോപണങ്ങൾ തനിക്കു വേദനയുണ്ടാക്കിയെന്നും കുടുംബത്തെയും അത് ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇത്തരം ആരോപണങ്ങളെ ഭയക്കുന്നില്ലെന്നും ആരോപണം ഉന്നയിക്കുന്നവർ വസ്തുതകൾ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ഉണ്ണികൃഷ്ണൻ പോറ്റിയുമായി എടുത്ത ഫോട്ടോയെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഒപ്പം ഫോട്ടോയെടുക്കാൻ വരുന്ന ആരെയും തടയാറില്ലെന്നായിരുന്നു വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer