ന്യൂഡൽഹി: ഇന്ത്യൻ കൗമാരതാരം വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവ്‌രാജ് സിങ്. ഐപിഎല്ലിൽ മിന്നും ഫോമിലാണ് വൈഭവ്. ആദ്യ മത്സരത്തിൽ തന്നെ തകർപ്പൻ പ്രകടനമാണ് കൗമാരതാരം പുറത്തെടുത്തത്. 5 പന്തിൽ അർധസെഞ്ചുറി തികച്ച താരം ചെന്നൈക്കെതിരേ രാജസ്ഥാന് മിന്നും ജയം സമ്മാനിക്കുകയും ചെയ്തു. വൈഭവ് അവിശ്വസനീയമായ രീതിയിലാണ് ബാറ്റ് ചെയ്യുന്നതെന്നും എപ്പോഴായാലും അവൻ ഇന്ത്യൻ ടീമിൽ കളിക്കുമെന്നും യുവ്‌രാജ് സിങ് പറഞ്ഞു.
ഞാൻ കൂടുതൽ ശ്രദ്ധിച്ചത് അവൻ ഓഫ് സൈഡിലേക്ക് സിക്സറുകൾ പറത്തുന്ന രീതിയാണ്. നല്ല ബോളുകൾ പോലും അവൻ അങ്ങനെ അടിക്കുന്നു, അത് യഥാർഥ പ്രതിഭയെ കാണിക്കുന്നതാണ്. ഈ ചെറിയ പ്രായത്തിൽ തന്നെ അവന് ഒട്ടേറെ കഴിവുകളുണ്ട്. കൂടുതൽ മത്സരങ്ങൾ കളിക്കും തോറും, വിജയങ്ങളും പരാജയങ്ങളും നേരിടുമ്പോൾ, അവൻ മികച്ച ബാറ്ററാകും. യുവ്‌രാജ് കൂട്ടിച്ചേർത്തു. ശനിയാഴ്ച ഗുജറാത്തിനെതിരേയാണ് രാജസ്ഥാന്റെ രണ്ടാം മത്സരം.




