കണ്ണൂര്‍: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കോണ്‍ഗ്രസ് സമാഹരിച്ച ഫണ്ടില്‍ വന്‍ ക്രമക്കേട് നടന്നുവെന്ന് സിപിഎം നേതാവ് എംവി ജയരാജന്‍. വീട് നിര്‍മ്മാണം തുടങ്ങുന്നതിന് മുമ്പ് പിരിച്ച പണം തീര്‍ന്നു എന്ന് പറയുന്നത് വിശ്വസിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഒരു ഉടായിപ്പ് പാര്‍ട്ടിയാണ്. ഭൂമിക്ക് വേണ്ടി ചിലവായ തുകയെ കുറിച്ചുള്ള കണക്ക് കള്ളമാണെന്നും ജയരാജന്‍ ആരോപിക്കുന്നു.




