കൊച്ചി: എംഡിഎംഎയുമായി യുവതി ഉൾപ്പെടെ നാല് പേരെ പൊലീസ് പിടികൂടി. മൂന്നര ഗ്രാം എംഡിഎംഎയാണ് ചെങ്ങമനാട് സ്വദേശി അഭിജിത്ത് പുരുഷോത്തമൻ (24), നൂറനാട് സ്വദേശി ഷെൽജിക് (28), തൃക്കാക്കര സ്വദേശി റിഷാദ് (26), കോഴിക്കോട് ഫറോഖ് സ്വദേശി റിൻസി മുംതാസ് (32) എന്നിവരിൽ നിന്ന് റൂറൽ ജില്ലാ ഡാൻസാഫും നെടുമ്പാശേരി പൊലീസും ചേർന്ന് പിടിച്ചെടുത്തത്.
കരിയാട് പ്രദേശത്തെ ഒരു ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയായിരുന്ന ഇവരിൽ നിന്ന് സിപ്-ലോക്ക് കവറിൽ സൂക്ഷിച്ച നിലയിലാണ് ലഹരിവസ്തു കണ്ടെത്തിയത്. എയർപോർട്ട് പരിസരങ്ങളിൽ വിൽപ്പന നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് സംഘം പ്രവർത്തിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഇവർ നേരത്തെയും സമാന കേസുകളിൽ പ്രതികളാണെന്നും, പിടിയിലായ യുവതി അടുത്തിടെ റിമാൻഡിന് ശേഷം പുറത്തിറങ്ങിയതാണെന്നും പൊലീസ് പറഞ്ഞു.
ഡാൻസാഫ് സംഘത്തിന് പുറമെ നർക്കോട്ടിക് സെൽ ഡിവൈഎസ്പി ജെ. ഉമേഷ് കുമാർ, നെടുമ്പാശേരി ഇൻസ്പെക്ടർ ബി.കെ. അരുൺ, എസ്ഐമാരായ എൻ. ജയപ്രകാശ്, ഹമീദ്, എ.സി. ബിജു, എഎസ്ഐമാരായ എം.വി. ബിനു, പി.എൻ. നൈജു, സി.പി.ഒ ഹസൻ കെ. കരീം എന്നിവരും അന്വേഷണത്തിൽ പങ്കെടുത്തു.




