Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആശമാരും ഹര്‍ഷിനയും പ്രചാരണത്തിനെത്തിയത് രാഷ്ട്രീയ ഗൂഢാലോചന: വീണാ ജോര്‍ജ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: ആശമാരും കെ കെ ഹര്‍ഷിനയും യുഡിഫ് പ്രചാരണത്തിനെത്തിയതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ആറന്മുളയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ വീണാ ജോര്‍ജ്. കേരളത്തിലെ ആശുപത്രി സംവിധാനങ്ങളെ തകര്‍ക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നും മന്ത്രി പറഞ്ഞു. കെ സുധാകരനും രമേശ് ചെന്നിത്തലയും അടക്കം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പ്രചാരണത്തിന് എത്തിയതില്‍ ഭയമില്ല. 2016ലും 2021ലും കോണ്‍ഗ്രസ് നേതാക്കള്‍ പ്രചാരണത്തിന് എത്തിയിരുന്നു. ആര് വന്നാലും ഭയമില്ല. ഇവിടെ ജനിച്ച്, പഠിച്ച് വളര്‍ന്ന ആളാണ്, ഇവിടുത്തെ ജനങ്ങൾക്ക് എന്നെ അറിയാം ആറന്മുളയില്‍ മുപ്പതിനായിരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഇടതുപക്ഷം വിജയിക്കുമെന്നും വീണ ജോർജ് കൂട്ടിച്ചേർത്തു.

Tags :

Recent News

Advertisement
WhiteswanTV Footer