Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കേരളത്തിൽ രണ്ടുദിവസത്തേക്ക് മദ്യശാലകൾ അടഞ്ഞുകിടക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിൽ രണ്ട് ദിവസത്തേക്ക് മദ്യവിൽപ്പന നിരോധനം. ചൊവ്വാഴ്ച വൈകിട്ട് മുതൽ വോട്ടെടുപ്പ് അവസാനിക്കുന്ന വ്യാഴാഴ്ച വൈകീട്ടുവരെയാണ് ‘ഡ്രൈ ഡേ’ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ മേയ് 4-നുള്ള വോട്ടെണ്ണൽ ദിനത്തിലും മദ്യശാലകൾ തുറക്കില്ല.

തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശപ്രകാരം, വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് മുതൽ ഡ്രൈ ഡേ പ്രാബല്യത്തിൽ വരും. അതനുസരിച്ച് ചൊവ്വാഴ്ച വൈകിട്ട് 7 മണി മുതൽ സംസ്ഥാനത്തെ എല്ലാ മദ്യവിൽപ്പനശാലകളും അടച്ചിടും. ബുധനാഴ്ച മുഴുവൻ തുറക്കില്ല; വ്യാഴാഴ്ച വോട്ടെടുപ്പ് അവസാനിച്ച ശേഷമാണ് വീണ്ടും പ്രവർത്തനം ആരംഭിക്കുക.

റീപോളിങ് ആവശ്യമായാൽ, അതത് മണ്ഡലങ്ങളിലും അതേദിവസം മദ്യവിൽപ്പന നിരോധനം ബാധകമായിരിക്കും. വോട്ടെണ്ണൽ ദിനമായ മേയ് 4-നും ഇതേ നിയന്ത്രണം തുടരും.

ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 135C അനുസരിച്ച്, ഈ കാലയളവിൽ മദ്യം ഉൾപ്പെടെയുള്ള ലഹരിപദാർത്ഥങ്ങളുടെ വിൽപ്പനയും വിതരണവും പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. മദ്യഷാപ്പുകൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ക്ലബ്ബുകൾ, സ്റ്റാർ ഹോട്ടലുകൾ ഉൾപ്പെടെ മദ്യം നൽകുന്ന എല്ലാ സ്ഥാപനങ്ങൾക്കും ഈ ഉത്തരവ് ബാധകമാണ്.

നിയമലംഘനങ്ങൾ തടയാൻ എക്‌സൈസ് വിഭാഗത്തിനും പോലീസിനും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളിൽനിന്നുള്ള അനധികൃത മദ്യക്കടത്ത് തടയാൻ അതിർത്തികളിൽ പരിശോധന ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer