Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മാറ്റത്തിനാണ് വോട്ടെങ്കിൽ അത് യുഡിഎഫിന് ചെയ്യണം: ശശി തരൂർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഇടതു സർക്കാർ വിരുദ്ധ വോട്ടുകൾ ബിജെപിക്ക് പ്രയോജനപ്പെടുകയില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂർ എം.പി. പറഞ്ഞു. ജനങ്ങൾ മാറ്റത്തിനാണ് വോട്ട് ചെയ്യുന്നത് എങ്കിൽ അതിന്റെ ഫലം യുഡിഎഫിന് ലഭിക്കുമെന്നും, ബിജെപിക്ക് വിജയ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “കേന്ദ്രത്തിൽ അധികാരമുള്ളതിനാൽ മാത്രമാണ് അവർ വാരിയെറിഞ്ഞ പ്രചാരണം നടത്താൻ കഴിയുന്നത്, കേരളത്തിൽ അതിന് പ്രയോജനം ഒന്നും ഉണ്ടാകില്ല” എന്ന് ശശി തരൂർ പറഞ്ഞു.

കേരളത്തിലെ ചെറുപ്പക്കാരും രാഷ്ട്രീയ ഭേദമില്ലാതെ യുഡിഎഫിനൊപ്പം നിലനിൽക്കുകയാണ്. എൽഡിഎഫ് അഞ്ചു വർഷത്തെ നേട്ടം അവതരിപ്പിക്കുന്നതായി പറയുമ്പോഴും, മുൻ ഉമ്മൻ ചാണ്ടി സർക്കാരിന്റെ നേട്ടങ്ങൾക്ക് അടുത്തുപോലും അവർ എത്താൻ കഴിഞ്ഞിട്ടില്ല. വിഴിഞ്ഞം, നാഷണൽ ഹൈവേ വികസനം, ഗെയിൽ പൈപ്പ് ലൈൻ തുടങ്ങിയ പദ്ധതികളിൽ എൽഡിഎഫ് ഭരണനേട്ടം അവകാശപ്പെടാൻ കഴിയുന്നില്ല. വികസനം ആരു നടത്തിയാലും അത് ജനങ്ങൾക്ക് വേണ്ടി മാത്രമാണ് എന്നും അദ്ദേഹം പറഞ്ഞു.

ശശി തരൂർ യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ നടത്തുന്ന വികസന പ്രവർത്തനങ്ങളിൽ എൽഡിഎഫ് സഹകരിക്കണമെന്നും, ഇടത് പാർട്ടികൾ പ്രതിപക്ഷ സമയത്ത് എതിർത്ത പല പദ്ധതികളിൽ ഇപ്പോൾ നിലപാട് മാറ്റണമെന്നും ആവശ്യപ്പെട്ടു. ബിജെപിയുടെ ദേശീയ അജണ്ട പ്രകാരം കോൺഗ്രസിനെ അധികാരത്തിൽ നിന്നും മാറ്റിയാൽ, ചില മണ്ഡലങ്ങളിൽ എൽഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യും. എന്നാൽ ജനങ്ങൾ ഈ ഡീല തിരിച്ചറിഞ്ഞതിനാൽ ഫലം നൽകില്ലെന്നും, യുഡിഎഫ് ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്നും ശശി തരൂർ പറഞ്ഞു.

അതേസമയം, എഫ്സിആർഎ ഭേദഗതി ബില്ല് തിരഞ്ഞെടുപ്പിന് ശേഷം മാത്രമാണ് പരിഗണിക്കേണ്ടതെന്ന് ശശി തരൂർ ആവശ്യപ്പെട്ടു. ബില്ല് ഭരണഘടനാ വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു, കൂടുതൽ പഠനത്തിനായി സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് വിടണമെന്നും ആവശ്യപ്പെട്ടു.

Recent News

Advertisement
WhiteswanTV Footer