തിരക്കുപിടിച്ച് നഗരജീവതത്തിനിടെ പ്രകൃതിയുടെ പച്ചപ്പ് കാണുന്നത് മാനസിക പിരിമുറുക്കങ്ങളും സമ്മര്‍ദങ്ങളും കുറയ്ക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. മരങ്ങളും പച്ചപ്പും കൂടുതലുള്ള നഗരങ്ങളില്‍ പൊതുവെ ജനങ്ങളുടെ മാനസികാരോഗ്യം നല്ലതായിരിക്കുമെന്ന് ഇവര്‍ പറയുന്നു.
പച്ചപ്പ് നിറഞ്ഞ സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത കുറവാണെന്നാണ് ഗവേഷകര്‍ സമ്മതിക്കുന്നു. പച്ചപ്പ് കൂടും തോറും ഗുണഫലങ്ങളും വര്‍ധിക്കുന്നു. നമ്മള്‍ താമസിക്കുന്നിടത്ത് കൂടുതല്‍ പച്ചപ്പും പ്രകൃതിയും ഉണ്ടെങ്കില്‍ മാനസിക സമ്മര്‍ദ്ദം കുറയും. അങ്ങനെയുള്ള സ്ഥലങ്ങളില്‍, മാനസികരോഗങ്ങള്‍ക്ക് വേണ്ടി ആശുപത്രിയില്‍ പോകേണ്ടി വരുന്നവരുടെ എണ്ണം ഏഴ് ശതമാനം കുറവാണത്രേ.
നഗരത്തില്‍ മാത്രം കൂടുതല്‍ പച്ചപ്പ് ഉറപ്പാക്കുമ്പോള്‍ പ്രതിവര്‍ഷം ഏകദേശം 7,712 സൈക്യാട്രിക് അഡ്മിഷനുകള്‍ ഒഴിവാക്കാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ കണക്കാക്കുന്നത്.




