Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോട്ടയത്തെ കന്നി വോട്ടർമാർക്ക് ഇരട്ടി മധുരം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മണർകാട്: കോട്ടയം ജില്ലയിൽ കന്നി വോട്ടർമാർക്ക് മധുര സമ്മാനവുമായി കെപിഎൽ ലോഡ്ജിങ്. വോട്ട് ചെയ്ത ശേഷം എത്തുന്ന യുവ വോട്ടർമാർക്ക് ചൂടുകാലത്ത് തണുപ്പേകാൻ പൈനാപ്പിൾ ജൂസ് നൽകും.

ഏപ്രിൽ 9-ന് നടക്കുന്ന വോട്ടെടുപ്പ് ദിനത്തിൽ, വിരലിലെ മഷി അടയാളവുമായി ഉച്ചയ്ക്ക് 12-ന് മുൻപ് എത്തുന്ന 22 വയസ്സിൽ താഴെയുള്ള കന്നി വോട്ടർമാർക്കാണ് ഈ സൗകര്യം ലഭിക്കുക. യുവാക്കളെ ജനാധിപത്യ പ്രക്രിയയിലേക്ക് കൂടുതൽ ആകർഷിക്കാനാണ് ഈ സംരംഭമെന്ന് ലോഡ്ജിങ് പ്രോപ്പറേറ്റർ ജാക്‌സൺ മാത്യു അറിയിച്ചത്.

സംസ്ഥാനത്ത് ഇത്തവണ ഏകദേശം 4,66,408 കന്നി വോട്ടർമാരാണ് വോട്ട് ചെയ്യാൻ ഒരുങ്ങുന്നത്. കേരളത്തിന്റെ ഭാവി നിർണയിക്കുന്നതിൽ യുവജനങ്ങളുടെ പങ്ക് നിർണായകമാണെന്നും, അവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, തിരഞ്ഞെടുപ്പ് കമ്മിഷൻ ആദ്യമായി വോട്ട് ചെയ്യുന്നവർക്ക് ഹൽവ വിതരണം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. യുവാക്കളെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ സജീവമാക്കാൻ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് പ്രമുഖ ബ്രാൻഡിന്റെ ഹൽവ പായ്ക്കറ്റുകൾ നൽകുമെന്നും അധികൃതർ വ്യക്തമാക്കി.

Recent News

Advertisement
WhiteswanTV Footer