എറണാകുളം: തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉള്ളവർക്ക് പോസ്റ്റൽ ബാലറ്റ് കിട്ടുന്നു എന്ന് ഉറപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷനു നിർദ്ദേശം നൽകി. ആരുടെയും വോട്ട് അവകാശം നഷ്ടപ്പെടുത്താൻ ആകില്ലെന്നും അർഹരായ എല്ലാവർക്കും ബാലറ്റ് നൽകണമെന്നും കോടതി പറഞ്ഞു. ഇന്ന് 3 മണിക്ക് ഹൈക്കോടതി വിഷയം വീണ്ടും പരിഗണിക്കും.
തപാൽ ബാലറ്റുകൾ എത്താത്തതിനെ തുടർന്ന് പോളിങ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരിൽ പലർക്കും വോട്ടുചെയ്യാനായില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു.നേരത്തേ അപേക്ഷ നൽകിയവർ കലക്ടറേറ്റിൽനിന്ന് അറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് വോട്ട് ചെയ്യാനെത്തിയപ്പോഴാണ് ബാലറ്റ് പേപ്പർ എത്തിയിട്ടില്ലെന്ന് അറിയിച്ചത്.ഡ്യൂട്ടി നിശ്ചയിക്കപ്പെട്ട പൊലീസ്, സിവിൽ ഡിഫൻസ്, സ്‌റ്റുഡന്റ് പൊലീസ് കേഡറ്റ് എന്നിവരാണ് തപാൽ ബാലറ്റ് വരാത്തതിനെത്തുടർന്ന് ദുരിതത്തിലായത്. പല ജില്ലകളിലും ഇത്തരത്തിൽ പരാതികൾ ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ ഇടപെടൽ.




