ചെന്നൈ: തമിഴ് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാനിറങ്ങിയ സൂപ്പർതാരം വിജയിന്റെ തമിഴക വെട്രി കഴകത്തിന് നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് തിരിച്ചടി. സേലം ജില്ലയിലെ എടപ്പാടി മണ്ഡലത്തിൽ മത്സരിക്കാൻ പത്രിക സമർപ്പിച്ച ടിവികെ സ്ഥാനാർത്ഥി അരുൺകുമാറിന്റെ നാമനിർദ്ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. തിയായ എണ്ണം ആളുകൾ സ്ഥാനാർത്ഥിയെ പിന്താങ്ങാത്തതാണ് പത്രിക തള്ളാൻ കാരണമായത്. നിയമപ്രകാരം പത്ത് പേർ സ്ഥാനാർത്ഥിയെ പിന്താങ്ങിക്കൊണ്ട് ഒപ്പിടണമെന്നിരിക്കെ അരുൺകുമാറിന്റെ പത്രികയിൽ എട്ട് പേരുടെ ഒപ്പ് മാത്രമാണ് ഉണ്ടായിരുന്നത്. കന്നി അങ്കത്തിന് ഇറങ്ങിയ വിജയിന്റെ പാർട്ടിക്ക് തുടക്കത്തിൽ തന്നെ ഏറ്റ ഈ ആഘാതം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഏപ്രിൽ 23നാണ് തമിഴ്നാട്ടിലെ 234 മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് നടക്കുന്നത്.




