പകലെന്നോ രാത്രിയെന്നോ ഇല്ലാതെ കടുത്ത ചൂടും ഉഷ്ണവുമാണ് കേരളത്തിലിപ്പോള്‍. അതിനാല്‍ തന്നെ മിക്കവര്‍ക്കും ഉറക്കവും ശരിയാകുന്നുണ്ടാകില്ല. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കുറച്ചൊക്കെ ഈ പ്രശ്‌നം പരിഹരിക്കാം. അവയെന്തെല്ലാമെന്ന് നോക്കാം-
ചൂടു കഠിനമാകുന്ന പകല്‍ സമയം ജനലുകളും കട്ടിയുള്ള കര്‍ട്ടനുകളും ഉപയോഗിച്ച് അടച്ചു സൂക്ഷിക്കുന്നത്. ഇത് ചൂടു കാറ്റ് മുറിയില്‍ കയറുന്നത് ഒഴിവാക്കാന്‍ സഹായിക്കും. വൈകുന്നേരം തുറന്നിടുന്നത് തണുന്ന വായും കയറാനും സഹായിക്കും.
ഉറങ്ങുന്നതിന് മുന്‍പ് ചെറു ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ശരീരം റിലാക്‌സ് ആകാനും ശരീരം തണുക്കാനും സഹായിക്കും.
ഫാനിന് ഇടുമ്പോള്‍ താഴെ ഐസ് ക്യൂബുകള്‍ അല്ലെങ്കില്‍ നല്ല തണുത്ത വെള്ളം നിറച്ച ഒരു ബൗള്‍ വെക്കുക മുറിയിലെ താപനില കുറയ്ക്കാന്‍ സഹായിക്കും.
ചൂട് ഉത്പാദിപ്പിക്കുമെന്നതിനാല്‍ മുറിയിലെ ലൈറ്റുകള്‍ അണയ്ക്കുന്നത് താപനില കുറയ്ക്കാന്‍ സഹായിക്കും.
കട്ടിയുള്ള ബെഡ്ഷീറ്റുകള്‍ക്ക് പകരം കോട്ടണ്‍ വിരിപ്പുകള്‍ ഉപയോഗിക്കുക.
പകല്‍ സമയം ധാരാളം വെള്ളം കുടിക്കുക. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് അമിതമായി വെള്ളം കുടിക്കുന്നത് ഒഴിവാക്കുക.
തൈര്, മോര്, നാരങ്ങാവെള്ളം, കരിക്കിന്‍ വെള്ളം എന്നിവ ശരീരത്തിലെ ചൂട് കുറയ്ക്കാന്‍ ഉത്തമമാണ്.
രാത്രിയില്‍ ലഘുവായ ഭക്ഷണം കഴിക്കുക. എരിവും ചൂടുമുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
ഉച്ചയ്ക്ക് ശേഷം കാപ്പി കുടിക്കുന്നത് കുറയ്ക്കുകയോ ഒഴിവാക്കുകയോ ആണ് നല്ലത്.




