Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വോട്ട് ചെയ്യാന്‍ ഫ്രീയായി പോകാം; സൗജന്യ യാത്രയൊരുക്കി ഊബര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനത്തില്‍ സൗജന്യ യാത്രയൊരുക്കി ഊബര്‍ ഇന്ത്യ. പോളിങ് ബൂത്തുകളിലേക്ക് വോട്ടര്‍മാര്‍ക്ക് സൗജന്യ യാത്രയാണ് ഇന്ന് ഊബര്‍ ഒരുക്കിയിരിക്കുന്നത്. ഊബര്‍ ആപ്പിലെ കാര്‍, ഓട്ടോ എന്നീ വിഭാഗങ്ങളില്‍ ഈ സൗജന്യ സേവനം ലഭ്യമാകും. എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ മാത്രമാണ് ഈ സേവനം ലഭിക്കുക.

വോട്ടര്‍മാര്‍ കയറുന്ന സ്ഥലത്തു നിന്നും രണ്ട് കിലോമീറ്റര്‍ വരെയുള്ള യാത്രകളാണ് പൂര്‍ണ്ണമായും സൗജന്യമായിരിക്കുക. രണ്ട് കിലോമീറ്ററിന് ശേഷമുള്ള യാത്രക്ക് ഊബര്‍ നിശ്ചയിച്ചിട്ടുള്ള തുക നല്‍കണം. ബുക്കിങ്ങിനായി ഊബര്‍ ആപ്പില്‍ ‘Travel to your polling booth for free’ എന്ന ഓപ്ഷന്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. എല്ലാ പോളിങ് ബൂത്തുകളുടെയും ലൊക്കേഷനുകള്‍ ആപ്പില്‍ ലഭ്യമാക്കിയിട്ടുണ്ട്. പോളിങ് ബൂത്തുകളില്‍ നിന്നും തിരിച്ചു വീട്ടിലേക്ക് മടങ്ങാനും ഫ്രീ സര്‍വീസ് ലഭ്യമാണ്. എല്ലാ വോട്ടര്‍മാര്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix