തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനെത്തി നടന്‍ ടൊവിനോ തോമസ്. കുടുംബത്തോടൊപ്പമാണ് നടന്‍ വോട്ട് ചെയ്യാനെത്തിയത്. ഇരിങ്ങാലക്കുട ഗേള്‍സ് സ്‌കൂളില്‍ 113 ബൂത്തിലാണ് ടോവിനോയുടെ വോട്ട്. വോട്ട് ചെയ്യുന്നത് നമ്മുടെ അവകാശവും കടമയുമാണെന്ന് ടോവിനോ തോമസ് പറഞ്ഞു.
സിനിമാക്കാരുടെ രാഷ്ട്രീയ പ്രവേശനത്തിലും ടോവിനോ പ്രതികരിച്ചു. കഴിവും പ്രാപ്തിയും ഉള്ളവര്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് അഭിനന്ദനാര്‍ഹമാണ്. രാഷ്ട്രീയത്തില്‍ ക്ഷോഭിക്കുന്നത് പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലാകും. അതേസമയം രാഷ്ട്രീയത്തിലേക്ക് ഇപ്പോള്‍ ഇല്ലെന്ന് ടോവിനോ തോമസ്. ഇറങ്ങിയേപ്പറ്റു എന്ന തരത്തില്‍ മാറ്റങ്ങള്‍ വന്നാല്‍ ഇറങ്ങും. ഏതു മുന്നണി അധികാരത്തില്‍ വന്നാലും കേരളത്തിനുവേണ്ടി നല്ലത് ചെയ്യാന്‍ കഴിയണമെന്നും ടോവിനോ കൂട്ടിച്ചേര്‍ത്തു.




