Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സിക്‌സോ ഔട്ടോ? വിവാദമായി ക്യാച്ച്; തേഡ് അമ്പയര്‍ക്കും വിമര്‍ശനം- VIDEO

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊൽക്കത്ത: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് മത്സരത്തിനിടെ കൊൽക്കത്തയും ഫിൻ അലൻ പുറത്താകലിൽ വിവാദം പുകയുന്നു. ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത ലഖ്‌നൗ ഫിൻ അലനെ പൂട്ടി. ഓഫ് സ്റ്റംപിന് വെളിയിൽ വന്ന പന്തിൽ വലിയ ഷോട്ടിന് മുതിർന്ന താരത്തിന് പിഴയ്ക്കുകയായിരുന്നു.

ബാറ്റിന്റെ മുകൾ ഭാഗത്ത് തട്ടി ഉയർന്ന പന്തിനെ ഡീപ് തേർഡ് ബൗണ്ടറിയിൽ വെച്ച് ഉജ്ജ്വലമായ ഒരു ക്യാച്ചിലൂടെ ദിഗ്‌വേഷ് റാതി കൈപ്പിടിയിലൊതുക്കി. ഒറ്റ നോട്ടത്തിൽ ഒരു കിടിലൻ ക്യാച്ച്. അലൻ ഔട്ട് സമ്മതിച്ച് ക്രീസ് വിടുകയും ചെയ്തു. അമ്പയർമാർക്ക് സംശയമൊന്നും തോന്നാതിരുന്നതിനാൽ തേർഡ് അമ്പയറുടെ പരിശോധനയില്ലാതെയാണ് അലൻ പവലിയനിലേക്ക് മടങ്ങിയത്.

എന്നാൽ താരം ക്രീസ് വിട്ടതിന് പിന്നാലെ വന്ന റീപ്ലേകളാണ് വിവാദത്തിന് തിരികൊളുത്തിയത്. ക്യാച്ച് എടുക്കുന്ന നിമിഷം റാതിയുടെ ബൂട്ട് ബൗണ്ടറി കുഷ്യനിൽ തട്ടിയിരുന്നോ എന്ന കാര്യത്തിൽ ദൃശ്യങ്ങൾ വ്യക്തമായ സൂചന നൽകുന്നില്ല. ബൗണ്ടറി കുഷ്യൻ നേരിയ രീതിയിൽ നീങ്ങിയതായി ദൃശ്യങ്ങളിൽ തോന്നിപ്പിക്കുന്നുണ്ട്. താരം ഔട്ടാണോ അതോ പന്ത് സിക്സറാണോ നൽകേണ്ടിയിരുന്നത് എന്ന കാര്യത്തിൽ സോഷ്യൽ മീഡിയയിലും ക്രിക്കറ്റ് വിദഗ്ധർക്കിടയിലും വലിയ തർക്കം നിലനിൽക്കുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix