Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വളരെ ഈസി; ഉണ്ടാക്കാം ടേസ്റ്റി ബ്രഡ് പുഡ്ഡിങ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചേരുവകൾ

3 മുട്ട
1/2 ടിൻ കണ്ടൻസ്ഡ് മിൽക്ക്
1 കപ്പ് പാൽ
2 ടേബിൾസ്പൂൺ ഉരുക്കിയ വെണ്ണ
2 മുതൽ 3 ടേബിൾസ്പൂൺ പഞ്ചസാര,
1 ടീസ്പൂൺ വാനില എസ്സെൻസ്
8 – 10 ബ്രെഡ് കഷ്ണങ്ങൾ

തയാറാക്കുന്ന വിധം

ബ്രെഡ് അരികുകൾ കളയണം. ഒരു ബൗളിൽ മൂന്ന് മുട്ട പൊട്ടിച്ചത് ചേർക്കാം. അതിലേക്ക് കണ്ടെൻസ്ഡ് മിൽക്കും പാലും ഉരുക്കിയ ബട്ടറും പഞ്ചസാരയും വനില എസ്സൻസും ചേർത്ത് നന്നായി മിക്സ് ചെയ്യാം. ഈ മിശ്രിതം മറ്റൊരു പാനിൽ വെള്ളം ചൂടാക്കി അതിനുമുകളിൽ ഈ ബൗൾ വച്ച് ഡബിൾ ബോയിൽ ചെയ്തെടുക്കാം. മിശ്രിതം നന്നായി ഇളക്കി കൊടുക്കണം.

മറ്റൊരു ബേക്കിങ് ട്രേയിൽ ബട്ടർ പുരട്ടിയെടുക്കാം. ശേഷം സ്ട്രോബറി ജാം സ്പ്രഡ് ചെയ്ത് കൊടുക്കാം, അതിനു മുകളിലേക്ക് മുറിച്ച ബ്രെഡ് കഷണങ്ങൾ‌ വയ്ക്കാം, ശേഷം പാലും മുട്ടയും ചേർത്ത് യോജിപ്പിച്ച മിശ്രിതം ചെറുചൂടോടെ കുറേശ്ശെയായി ഒഴിച്ചുകൊടുക്കാം. അലങ്കാരത്തിനായി നട്സ് വിതറാം. ശേഷം 180 ഡിഗ്രി സെൽഷ്യസിൽ പ്രീഹീറ്റ് ചെയ്ത ഓവനിൽ ഏകദേശം 30 മുതൽ 35 മിനിറ്റ് വരെ വയ്ക്കാം. മുകൾഭാഗം ചെറുതായി ഗോൾഡൻ നിറമാകുമ്പോൾ ഓവനിൽ നിന്നും മാറ്റിയാൽ ടേസ്റ്റി ബ്രെഡ് പുഡ്ഡിങ് റെഡി.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer