ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഉന്നത തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിനായി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് യുപിഎസ്‌സിയുടെ ഔദ്യോഗിക പോർട്ടലായ upsconline.nic.in വഴി അപേക്ഷ സമർപ്പിക്കാം. വിവിധ സ്പെഷ്യലിസ്റ്റ് തസ്തികകളിലേക്കാണ് ഇപ്പോൾ വിളിച്ചിരിക്കുന്നത്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2026 മെയ് 1. അപേക്ഷകരുടെ എണ്ണം പരിഗണിച്ച് അഭിമുഖം വഴിയോ അല്ലെങ്കിൽ റിക്രൂട്ട്‌മെന്റ് ടെസ്റ്റ് വഴിയോ ആയിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈൻ റിക്രൂട്ട്‌മെന്റ് ആപ്ലിക്കേഷൻ (ORA) വഴിയാണ് വിവരങ്ങൾ സമർപ്പിക്കേണ്ടത്.
ഓരോ തസ്തികയ്ക്കും ആവശ്യമായ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പ്രവൃത്തിപരിചയം എന്നിവ വിജ്ഞാപനത്തിൽ വിശദമായി നൽകിയിട്ടുണ്ട്. ജനറൽ വിഭാഗത്തിന് 25 രൂപയാണ് അപേക്ഷാ ഫീസ്.
പട്ടികജാതി, പട്ടികവർഗ്ഗ, ഭിന്നശേഷി വിഭാഗങ്ങൾക്കും സ്ത്രീകൾക്കും ഫീസ് ഇളവുണ്ട്. വിശദമായ വിജ്ഞാപനത്തിനും കൂടുതൽ വിവരങ്ങൾക്കുമായി യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.




