Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോഴിമുട്ടയുടെയും ഇറച്ചിയുടെയും വിലയിൽ വൻ ഇടിവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സംസ്ഥാനത്ത് കോഴിമുട്ടയുടെയും കോഴിയിറച്ചിയുടെയും വിലയിൽ വൻ ഇടിവ് രേഖപ്പെടുത്തുന്നു. മാസങ്ങൾക്ക് മുമ്പ് പത്തുരൂപയ്ക്ക് മുകളിലേക്ക് കുതിച്ച മുട്ടവിലയാണ് ഇപ്പോൾ പകുതിയോളമായി താഴ്ന്നിരിക്കുന്നത്. നിലവിൽ അഞ്ചു രൂപ നിരക്കിൽ സാധാരണക്കാർക്ക് മുട്ട ലഭ്യമാകുന്ന സാഹചര്യം സംജാതമായിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിൽ മുട്ടയൊന്നിന് ആറു രൂപ നാൽപ്പത് പൈസ വരെ എത്തിയ സ്ഥാനത്താണ് മാസങ്ങൾക്കുള്ളിൽ ഇത്ര വലിയ വിലക്കുറവ് ഉണ്ടായിരിക്കുന്നത്. കോഴിയിറച്ചി വില നൂറു മുതൽ നൂറ്റിപ്പത്ത് രൂപയിലേക്ക് താഴ്ന്നതിന് പിന്നാലെയാണ് മുട്ട വിപണിയിലും ഈ മാറ്റം പ്രകടമാകുന്നത്.
​സംസ്ഥാനത്ത് നിലനിൽക്കുന്ന കനത്ത ചൂടും എൽപിജി സിലിണ്ടറുകളുടെ ക്ഷാമവുമാണ് ഈ വിലയിടിവിന് പിന്നിലെ പ്രധാന കാരണങ്ങളായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. വേനൽ കടുത്തതോടെ ഫാമുകളിൽ കോഴികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് കർഷകർക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ചൂട് വർധിച്ചതോടെ മുട്ടയുടെ ഉപഭോഗം കുറഞ്ഞതും വിപണിയെ ബാധിച്ചിട്ടുണ്ട്. ഇതിന് പുറമെ പാചക വാതക സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ ഹോട്ടലുകളിൽ കൂടുതൽ ഇന്ധനം ആവശ്യമായി വരുന്ന വിഭവങ്ങൾ പാകം ചെയ്യുന്നത് പരിമിതപ്പെടുത്തിയതും മുട്ടയുടെയും ഇറച്ചിയുടെയും ഡിമാൻഡ് കുറയാൻ കാരണമായി.
​ഉത്പാദനം വർധിച്ചതും തൈപ്പൂയം പോലുള്ള ആഘോഷങ്ങളുമാണ് മുൻപ് വിലക്കുറവിന് കാരണമായിരുന്നതെങ്കിൽ, നിലവിൽ കാലാവസ്ഥാ വ്യതിയാനവും വിതരണ ശൃംഖലയിലെ തടസ്സങ്ങളുമാണ് വിപണിയെ സ്വാധീനിക്കുന്നത്. ഇതേ സാഹചര്യം തുടരുകയാണെങ്കിൽ വരും ദിവസങ്ങളിൽ കോഴിയിറച്ചി, മുട്ട വില ഇനിയും താഴാൻ സാധ്യതയുണ്ടെന്നാണ് കർഷകരും വിപണി വിദഗ്ധരും വിലയിരുത്തുന്നത്. ഉപഭോക്താക്കൾക്ക് ഇത് ആശ്വാസകരമാണെങ്കിലും കനത്ത ചൂടിൽ കോഴികൾ നശിക്കുന്നത് കർഷകർക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നുണ്ട്.

Tags :

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer