പാലക്കാട്: വോട്ടിന് പണം നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരെ പരാതി. മുൻ ആലപ്പുഴ നോർത്ത് ജില്ലാ വൈസ് പ്രസിഡന്റായ ബിന്ദുവാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്.
തന്നെ ഫോണിൽ വിളിച്ച് ശോഭ സുരേന്ദ്രൻ ഭീഷണിപ്പെടുത്തിയെന്നാണ് ബിന്ദുവിന്റെ ആരോപണം. പണം എത്തിച്ചത് ബിന്ദുവാണെന്ന് ശോഭ സുരേന്ദ്രൻ ആരോപിച്ചതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
പാലക്കാട്ടേക്ക് പണം കൊടുത്തയച്ചത് ബിന്ദു ആണെന്ന് ആയിരുന്നു ശോഭയുടെ ആരോപണം. ഭീഷണി ഫോൺ കോളിന്റെ ഓഡിയോ റെക്കോർഡ് ബിന്ദു പുറത്തു വിട്ടു. പാലക്കാട് പണം നല്‍കിയത് നീയല്ലേ, പണിക്കുറ്റം തീര്‍ത്തുതരും, കരണം അടിച്ചുപൊളിക്കും തുടങ്ങിയ ഭീഷണികളാണ് ശോഭ ഉയര്‍ത്തുന്നത്.




