തിരുവനന്തപുരം: കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹ വിവാദത്തില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ്. എന്തുക്കിട്ടിയാലും വിഴുങ്ങി മതേതരത്വം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. അതിന് കിട്ടിയ തിരിച്ചടി. 16 വയസുള്ള കുട്ടിയെ കല്യാണം കഴിപ്പിക്കല്‍ ആണോ ഇവരുടെ പണി. വേറെ പണി ഒന്നും ഇല്ലേ?. ഇതൊരു ഗൂഢാലോചന ആയിരുന്നുവെന്നും സുരേഷ് ആരോപിക്കുന്നു.
ഇന്ത്യന്‍ ശിക്ഷ നിയമം പ്രകാരം എം വി ഗോവിന്ദന്, വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, എ എ റഹീം എന്നിവര്‍ ജയിലില്‍ കിടക്കാന്‍ തക്കവണ്ണം കുറ്റം ചെയ്തവരാണ്. 16 വയസുകാരി കുട്ടി മറ്റൊരു നാട്ടില്‍ വന്നാല്‍ കല്യാണം കഴിപ്പിക്കല്‍ അല്ല ഉത്തരവാദിത്വം എന്ന് ബോധമില്ലേ. 16 വയസുകാരിയെ കല്യാണം കഴിപ്പിക്കാന്‍ ആര് അധികാരം കൊടുത്തുവെന്നും എസ് സുരേഷ് ചോദിച്ചു.
ഷോണ്‍ തികഞ്ഞ വിശ്വാസിയാണ്. സമുദായത്തിന് വേണ്ടി പരിശ്രമിക്കുന്ന നേതാവ്.പ്രതികരിക്കാനുള്ള സ്വാതന്ത്ര്യം ഷോണിനുണ്ട്. ഷോണ്‍ ജോര്‍ജ് പറഞ്ഞത് ഒരു മാധ്യമത്തിന് എതിരാണ്. അത് ഒരു മതത്തിനു എതിരാണ് എന്ന് ദുര്‍വ്യാഖ്യാനം ചെയ്യുന്നു. മാധ്യമത്തെ ദുരുപയോഗം ചെയ്യുന്നതിന് എതിരായാണ് ഷോണ്‍ പറഞ്ഞതെന്നും എസ് സുരേഷ് വ്യക്തമാക്കി. പി സി ജോര്‍ജിന്റെ പ്രസ്താവന പ്രാദേശികമായി വന്നത്. അദ്ദേഹത്തോട് ചോദിക്കണം. പാര്‍ട്ടി വിശദീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സുരേഷ് വ്യക്തമാക്കി.




