Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കിടിലന്‍ തിരിച്ചുവരവുമായി ചേട്ടന്‍; സഞ്ജുവിന് സെഞ്ച്വറി, ചെന്നൈക്ക് ജയം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: ഒടുവില്‍ ആരാധകര്‍ കാത്തിരുന്ന നിമിഷം, ഐപിഎല്ലില്‍ ഫോം കണ്ടെത്തി സഞ്ജു സാംസണ്‍. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ച വച്ച സഞ്ജു 52 പന്തില്‍ സെഞ്ചുറി തികച്ചു. ഈ സീസണില്‍ ഒരു താരം നേടുന്ന ആദ്യ സെഞ്ച്വറിയാണ് സഞ്ജുവിന്റേത്. 26 പന്തില്‍ ആണ് സഞ്ജു അര്‍ധ സെഞ്ചുറി തികച്ചത്.

ഐപിഎല്ലിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ ഫോം കണ്ടെത്താതിരുന്ന സഞ്ജുവിന്റെ ഉഗ്രന്‍ തിരിച്ചുവരവാണ് നാലാം മത്സരത്തില്‍ കണ്ടത്. കൂറ്റനടികള്‍ക്ക് ശ്രമിക്കാതെ ശ്രദ്ധയോടെ ബൗണ്ടറികള്‍ നേടിയാണ് സഞ്ജു ഇന്നിങ്‌സ് മുന്നോട്ടുനയിച്ചത്. അര്‍ധ സെഞ്ചുറി പ്രകടനത്തോടെ ആയുഷ് മാത്ര സഞ്ജുവിന് മികച്ച പിന്തുണ നല്‍കി.

മത്സരത്തില്‍ 23 റണ്‍സിന് ചെന്നൈ വിജയിച്ചു. ചെന്നൈ ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡല്‍ഹി നിശ്ചിത 20 ഓവറില്‍ 189 റണ്‍സിന് ഓള്‍ഔട്ടായി. ചെന്നൈയ്ക്ക് വേണ്ടി ജാമി ഓവര്‍ട്ടണ്‍ നാലും അന്‍ഷുല്‍ കാംബോജ് മൂന്നും വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഡല്‍ഹിക്കായി ട്രിസ്റ്റണ്‍ സ്റ്റബ്‌സ് അര്‍ധസെഞ്ച്വറിയോടെ പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. 38 പന്തില്‍ 60 റണ്‍സെടുത്ത ട്രിസ്റ്റണ്‍ സ്റ്റബ്സ് മാത്രമാണ് ഡല്‍ഹി നിരയില്‍ തിളങ്ങിയത്.

Tags :

Recent News

Advertisement
WhiteswanTV Footer