Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ടയർ മാറ്റാനായി റോഡിലിറങ്ങി നിന്നവരുടെ മേല്‍ ട്രക്ക് ഇടിച്ചു കയറി 5 പേർക്ക് ദാരുണാന്ത്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഭോപ്പാൽ: മധ്യപ്രദേശിൽ ഉണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു. ഒരാൾ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം ജബൽപൂർ–അമർകാന്തക് ദേശീയപാതയിൽ പുലർച്ചെ ഏകദേശം 1 മണിയോടെയാണ് നടന്നത്. റോഡരികിൽ നിൽക്കുകയായിരുന്ന ആളുകൾക്ക് മുകളിലേക്ക് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു.

പിക്കപ്പിന്റെ ടയർ മാറ്റുന്നതിനായി യാത്രക്കാരിൽ ചിലർ റോഡിൽ ഇറങ്ങി നിൽക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. അതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് ഇവരുടെ മേൽ ഇടിച്ചുകയറുകയായിരുന്നു. ട്രക്ക് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. അപകടത്തിൽ മരിച്ചവരുടെ വിശദാംശങ്ങൾ പോലീസ് സ്ഥിരീകരിച്ചു വരികയാണ്. കൂടുതൽ അന്വേഷണം തുടരുന്നു.

Tags :

Recent News

Advertisement
WhiteswanTV Footer