ബെംഗളൂരു: ഇന്നലെ കായിക പ്രേമികൾക്ക് ഇരട്ടി സന്തോഷം കിട്ടിയ ദിവസമായിരുന്നു. ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ സഞ്ജു ചേട്ടൻ തിരിച്ചുവരവ് നടത്തിയപ്പോൾ മറുഭാഗത് കേരള ബ്ലാസ്റ്റേഴ്‌സ് സീസണിലെ ആദ്യ വിജയം കുറിച്ചു. ആവേശം നിറഞ്ഞ സതേൺ ഡെർബിയിൽ ബെംഗളൂരു എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് തകർത്തത്. ഒരു ഗോളിന് പിന്നിലായി ശേഷമായിരുന്നു ഈ തിരിച്ചുവരവ്.
27-ാം മിനിറ്റിൽ ഫല്ലോയുടെ സെൽഫ് ഗോളിലൂടെ ബംഗളുരു മുന്നിലായി. എന്നാൽ 33-ാം മിനിറ്റിൽ ബെംഗളൂരു താരം ബ്രയാൻ സാഞ്ചസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായി. പത്തു പേരിൽ ചുരുങ്ങിയ ബംഗളുരുവിലെ രണ്ടാം പകുതിയിൽ കേരളം തളച്ചു. 60-ാം മിനിറ്റിൽ എബിദാസ് യേശുദാസിന്റെ പാസിൽ നിന്നും വിക്ടർ ബെർട്ടോമിയു സമനില ഗോൾ നേടി. 78-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സിനായി അരങ്ങേറ്റം കുറിച്ച ഫ്രാൻസിസ്കോ അബാലോ ടീമിന്റെ വിജയഗോൾ കണ്ടെത്തി.




