Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇരുചക്ര വാഹനങ്ങൾ ഓടിക്കാൻ പോലീസുകാർക്കും ഹെൽമെറ്റ് നിർബന്ധം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി, ഇരുചക്ര വാഹനങ്ങൾ ഓടിക്കുമ്പോൾ എല്ലാ പോലീസ് ഉദ്യോഗസ്ഥരും ജീവനക്കാരും ഹെൽമെറ്റ് ധരിക്കണമെന്ന് നിർബന്ധമാക്കി മഹാരാഷ്ട്ര പോലീസ്. റോഡപകടങ്ങളില്‍ സംഭവിക്കുന്ന മരണങ്ങളിലും ഗുരുതരമായ പരിക്കുകളിലും 35 മുതല്‍ 40 ശതമാനം വരെ ഇരുചക്ര വാഹന യാത്രികരാണ് ഇരകളാകുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹെൽമെറ്റ് നിർബന്ധമാക്കുന്നത്.

പുതിയ നിർദേശപ്രകാരം, ഡ്യൂട്ടിയിലായിരിക്കുമ്പോൾ ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരേ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 194 (ഡി) പ്രകാരം പിഴ ചുമത്തും. കൂടാതെ, അത്തരം നിയമലംഘനങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടാൽ, അത് കടുത്ത അച്ചടക്കലംഘനമായി കണക്കാക്കുകയും ഉദ്യോഗസ്ഥന്റെ സർവീസ് ബുക്കിൽ രേഖപ്പെടുത്തുകയും ചെയ്യും. സംസ്ഥാനത്തുടനീളമുള്ള എല്ലാ കമ്മിഷണറേറ്റുകൾക്കും ജില്ലാ പോലീസ് യൂണിറ്റുകൾക്കും ഇത് സംബന്ധിച്ച് ഡി.ജി.പി. നിർദേശം നൽകിയിട്ടുണ്ട്.

Tags :

Recent News

Advertisement
WhiteswanTV Footer