Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഉയര്‍ന്ന UV ഇന്‍ഡക്‌സ്, അനുഭവപ്പെടുന്നത് 50 ഡിഗ്രി ചൂട്; പകല്‍ പുറത്തിറങ്ങല്ലേ…!

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: വേനൽ‌ച്ചൂടിലും ഉഷ്ണതരം​ഗത്തിലും വെന്തുരുകി കേരളം. സംസ്ഥാനത്തെ ഉയർന്ന അന്തരീക്ഷ താപനില 38 ഡിഗ്രി സെൽഷ്യസ് ആണെങ്കിലും അനുഭവപ്പെടുന്ന ചൂട് 50 ഡിഗ്രി സെൽഷ്യസിൽ ഏറെ. അന്തരീക്ഷത്തിലെ ഈർപ്പം മൂലമാണ് അനുഭവപ്പെടുന്ന ചൂട് (ഹീറ്റ് ഇൻഡക്സ്) ഇത്രയും കൂടുന്നത്. ഒരാഴ്ച കൂടി ഈ കാലാവസ്ഥ തുടരാനാണു സാധ്യത. കേരളമുൾപ്പെടെ ദക്ഷിണേന്ത്യയിലെങ്ങും അൾട്രാ വയലറ്റ് രശ്മികൾ കൂടുതലാണ്.

വടക്കൻ അറബിക്കടലിൽ നിന്നുള്ള എതിർചക്രവാതവും ചൂടുകൂടിയ വായുസഞ്ചാരവും ചൂടിന് മറ്റൊരു കാരണമാണ്. അടുത്ത 2 ദിവസങ്ങളിൽ സംസ്ഥാനത്ത് വയനാടും ഇടുക്കിയും ഒഴികെയുള്ള ജില്ലകളിൽ താപനില 36 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയരുമെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്. എറണാകുളം ജില്ലയിൽ 14, 15 തീയതികളിൽ താപനില 37 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരും. താപനില ഉയരാനുള്ള സാധ്യതയെ തുടർന്ന് എറണാകുളം ഉൾപ്പെടെയുള്ള ജില്ലകളിൽ മഞ്ഞ അലർട്ടും നൽകിയിട്ടുണ്ട്.

അതിനാൽ തന്നെ പകൽ സമയത്ത് പരമാവധി വെയിൽ നേരിട്ടേൽക്കാതിരിക്കാൻ ശ്രദ്ധിക്കുക. ധാരാളം വെള്ളം കുടിക്കണം. പകൽ മദ്യപാനം പൂർണമായും ഒഴിവാക്കണം.

Advertisement
WhiteswanTV Footer