Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മരണശേഷവും നിതിന് അധിക്ഷേപം; ഡോ. എം കെ റാമിനെതിരെ നിതിന്റെ സഹപാഠി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂര്‍: ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജ് മരണപ്പെട്ടതിന് പിന്നാലെ കുറ്റാരോപിതനായ വകുപ്പ് മേധാവി ഡോ. എം കെ റാമിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി വിദ്യാർത്ഥികൾ രംഗത്ത്. സഹതാപം പിടിച്ചുപറ്റാനാണ് നിതിന്‍ ആത്മഹത്യ ചെയ്തതെന്ന് ഡോ. എം കെ റാം അധിക്ഷേപിച്ച് സംസാരിച്ചു എന്നാണ് വെളിപ്പെടുത്തൽ.

നിതിനെ സ്ലം ഡോഗ് എന്നാണ് സാര്‍ വിളിച്ചിരുന്നത്. കഴിഞ്ഞ ആഴ്ച അവനെ ഒരുപാട് ഹരാസ് ചെയ്ത് ഇയാള്‍ സംസാരിച്ചിരുന്നു. അവന്റെ അമ്മയെ വരെ അധിക്ഷേപിച്ചു. തീരെ സഹികെട്ടപ്പോഴാണ് അവന്‍ എന്തോ പറഞ്ഞിട്ട് ഇറങ്ങിപ്പോയത്. കോളേജിലേക്ക് തിരിച്ചുവരാന്‍ തോന്നുന്നില്ലെന്നും ഡ്രോപ് ഔട്ട് ചെയ്താലോ എന്ന് ആലോചിക്കുകയാണെന്നും നിതിന്‍ വീട്ടിലായിരുന്ന സമയത്ത് പറഞ്ഞിരുന്നു. നിതിൻ കെട്ടിടത്തിൽ നിന്നും വീണപ്പോൾ അവനായി O- ഗ്രൂപ്പിലുള്ള രക്തത്തിനായി ഓടുകയായിരുന്നു. അപ്പോഴാണ് അവനൊരു വിഡ്ഢിയാണ്. സഹതാപം കിട്ടാനായി ചെയ്തതായിരിക്കും എന്ന് വകുപ്പ് മേധാവി പറഞ്ഞെതെന്നാണ് വിദ്യാർത്ഥികളുടെ പ്രതികരണം.

Tags :

Recent News

Advertisement
WhiteswanTV Footer