ബെംഗളൂരു: കർണാടകയിലെ ചിക്കമഗളുരുവിൽ ഘോഷയാത്രയിലേക്ക് കാർ പാഞ്ഞുകയറി ഏഴു വയസ്സുള്ള കുട്ടി മരിച്ചു. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഗുരുതരാവസ്ഥയിൽ ഹാസൻ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അംബേദ്കർ ജയന്തി ഘോഷയാത്രയ്ക്കിടെയാണ് അപകടം നടന്നത്. മദ്യലഹരിയിൽ വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. അപകടത്തിന് പിന്നാലെ നാട്ടുകാർ ഡ്രൈവറെ കയ്യേറ്റം ചെയ്തു. ഇയാളോടൊപ്പം കാറിലുണ്ടായിരുന്ന മറ്റൊരാൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇതിനിടെ, ജില്ലാ ആശുപത്രിക്ക് മുന്നിൽ നാട്ടുകാർ പ്രതിഷേധം നടത്തി. സ്ഥലത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.




