Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കലൂരിൽ നോർത്ത് ഈസ്റ്റിനോട് സമനില വഴങ്ങി ബ്ലാസ്റ്റേഴ്‌സ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

എറണാകുളം: ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ കേരള ബ്ലാസ്റ്റേഴ്‌സ് നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെ നേരിട്ടു. വിഷു നാളിൽ വിഷുകൈനീട്ടം പ്രതീക്ഷിച്ച ആരാധകർക്ക് നിരാശ. നോർത്ത് ഈസ്റ്റിനോട് സമനില വഴങ്ങി ബ്ലാസ്റ്റേഴ്‌സ്. മത്സരം തീരാൻ രണ്ട് മിനിറ്റ് ബാക്കി നിൽക്കെ ഒരു ഗോളിന് ലീഡിലുണ്ടായിരുന്ന ബ്ലാസ്റ്റേഴ്‌സ് അവസാനം വഴങ്ങിയ ഗോളിൽ 1-1 സമനിലയിൽ മത്സരം അവസാനിപ്പിച്ചു. 41-ാം മിനിറ്റിൽ ആൻഡ്രി റോഡ്രിഗസിന്റെ സെൽഫ് ഗോളിലായിരുന്നു കൊമ്പന്മാർ മുന്നിലെത്തിയത്. എന്നാൽ 88-ാം മിനിറ്റിൽ ലാൽറിൻസുവാലയിലൂടെ നോർത്ത് ഈസ്റ്റ് ഗോൾ മടക്കി.

സീസണിലെ മോശം പ്രകടനം കാരണം ബ്ലാസ്റ്റേഴ്സിന്റെ ആരാധകരായ മഞ്ഞപ്പട ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ ബഹിഷ്കരിച്ചിരുന്നു. അതോടൊപ്പം മാനേജ്‌മന്റ് കോച്ചിനെയും പുറത്താക്കിയിരുന്നു. പിന്നീട് ആഷ്‌ലി വെസ്റ്റ്‌വുഡ് ഹെഡ് കോച്ചായി ടീമിലെത്തി. അതിനുശേഷം നടന്ന മത്സരത്തിൽ ബെംഗളൂരു എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയിരുന്നു. സീസണിലെ ആദ്യ വിജയവും അതായിരുന്നു. ആരാധകർ മത്സരം കാണാൻ എത്തണമെന്നും കഴിഞ്ഞ ദിവസം കോച്ച് ആവശ്യപ്പെട്ടിരുന്നു. ജംഷഡ്പൂർ എഫ്‌സിയുമായി ഏപ്രിൽ 18 നാണ് ഇനി അടുത്ത മത്സരം. നിലവിൽ ഒമ്പത് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിന്റുമായി പതിമൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.

Tags :

Recent News

Advertisement
WhiteswanTV Footer