എറണാകുളം: ആലുവയിൽ റിട്ട സിആര്‍പിഎഫ് ഉദ്യോദഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. അയ്യപ്പൻ ആണ് മരിച്ചത്. 65 വയസ്സായിരുന്നു. ആലുവ കൊടികുത്ത് മലയിലെ പാം ഗോള്‍ഡ് വില്ലയിൽ ഒറ്റയ്ക്ക് താമസിക്കുകയിരുന്നു ഇദ്ദേഹം. മൃതദേഹം നിലത്തു വീണുകിടക്കുന്ന നിലയിലായിരുന്നു. സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. നടപടികൾ പൂർത്തിയായതിന് ശേഷം പോസ്റ്റ്‍മോര്‍ട്ടത്തിനായി മൃതദേഹം കൊണ്ടുപോകും. പോസ്റ്റ്‍മോര്‍ട്ടം നടപടികൾ പൂർത്തിയായതിന് ശേഷമേ മരണകാര്യത്തിൽ വ്യക്തത വരൂ എന്നാണ് പോലീസ് നിഗമനം.






