Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കിംഗിനെ വീഴ്ത്തി പ്രിന്‍സ്; ഓറഞ്ച് ക്യാപ് ഇനി ടൈറ്റന്‍സ് നായകന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തകര്‍ത്ത് സീസണിലെ മൂന്നാം വിജയമാണ് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയത്. സ്വന്തം തട്ടകത്തില്‍ അഞ്ച് വിക്കറ്റ് വിജയമാണ് ശുഭ്മന്‍ ഗില്ലും സംഘവും സ്വന്തമാക്കിയത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 181 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് 19.4 ഓവറില്‍ അഞ്ച് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ഗുജറാത്ത് എത്തി. ആറ് പോയിന്റുള്ള ഗുജറാത്ത് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്.

ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തിലാണ് ഗുജറാത്ത് വിജയിച്ചുകയറിയത്. 50 പന്തില്‍ 86 റണ്‍സ് നേടിയ ഗില്ലിനിത് സീസണിലെ മൂന്നാം അര്‍ധസെഞ്ച്വറി. ഒപ്പം ഓറഞ്ച് ക്യാപും ഗുജറാത്ത് നായകന്‍ സ്വന്തമാക്കി. റണ്‍വേട്ടക്കാരനുള്ള പോരാട്ടത്തില്‍ ആര്‍സിബിയുടെ സൂപ്പര്‍ താരം വിരാട് കോഹ്ലിയെയാണ് ഗില്‍ മറികടന്നത്. സീസണില്‍ ഇതുവരെ 228 റണ്‍സുള്ള കോഹ്ലിയെക്കാള്‍ 23 റണ്‍സ് മുന്നിലാണ് ഗില്‍.

Recent News

Advertisement
WhiteswanTV Footer