Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സി.എം. വിഷ്ണു നമ്പൂതിരി എൻഡോവ്മെന്റ് വൈഷ്ണവം പുരസ്‌കാരം പി.വി. കൃഷ്ണൻ കുറൂരിന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ഈ വർഷത്തെ സി.എം. വിഷ്ണു നമ്പൂതിരി എൻഡോവ്മെന്റ് വൈഷ്ണവം പുരസ്‌കാരം പി.വി. കൃഷ്ണൻ കുറൂരിന് നൽകാൻ തീരുമാനിച്ചു. അക്ഷരശ്ലോകം, കാവ്യകേളി, സാഹിത്യ പ്രവർത്തനം, കവിത എന്നിവയിലെ സമഗ്ര സംഭാവനകളെ മാനിച്ചാണ് ഈ പുരസ്‌കാരം.

മെയ് 8-ന് വൈകിട്ട് 4 മണിക്ക് ചങ്ങമ്പുഴ പാർക്കിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ ഡോ. സി.എം. നീലകണ്ഠൻ പുരസ്‌കാരം സമ്മാനിക്കും. 10,000 രൂപയും ഫലകവും അംഗവസ്ത്രവും ഉൾപ്പെടുന്നതാണ് പുരസ്‌കാരം. ചടങ്ങിനിടെ പി.വി. കൃഷ്ണൻ കുറൂർ രചിച്ച ‘കാവ്യപ്രഭാവം’ എന്ന കാവ്യകേളി പാഠപുസ്തകത്തിന്റെ പ്രകാശനവും നടക്കും.

ഉച്ചയ്ക്ക് 2 മണിക്ക് ആലുവ തെക്കേവാഴക്കുളം കാവ്യകലാകേന്ദ്രത്തിന്റെ അക്ഷരശ്ലോക–കാവ്യകേളി അവതരണവും ഉണ്ടായിരിക്കും. തുടർന്ന് സങ്കീർത്തന ഷൈജുവിന്റെയും സൗപർണ്ണിക ഷൈജുവിന്റെയും ഭരതനാട്യ നൃത്താവിഷ്‌കാരവും അരങ്ങേറും.

സമ്മേളനത്തിൽ പ്രൊഫ. കെ.ജി. പൗലോസ്, പ്രൊഫ. എം. തോമസ് മാത്യു, ഡോ. അഥീന എം.എൻ., ഡോ. എസ്.വി. ആര്യാംബിക, പ്രൊഫ. പി.ജി. ശങ്കരൻ, ഡോ. സരിത മഹേശ്വരൻ, ഡോ. കെ.പി. ശ്രീദേവി, അഡ്വ. കെ. ബാലചന്ദ്രൻ, സി.എം. നളിനി എന്നിവർ പങ്കെടുക്കും.

Advertisement
WhiteswanTV Footer