ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോൺയും രൺവീർ സിങ്ങും രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഈ വിവരം ദീപിക തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. മൂത്ത മകൾ ദുവ പ്രെഗ്നൻസി ടെസ്റ്റും കൈയിൽ പിടിച്ചിരിക്കുന്ന ചിത്രം പങ്കുവെച്ചാണ് ദീപിക സന്തോഷവാർത്ത അറിയിച്ചത്. ചിത്രം പുറത്തുവന്ന നിമിഷങ്ങളിൽ തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി.
സാമന്ത, പരിനീതി ചോപ്ര, പ്രിയങ്ക ചോപ്ര, അനന്യ പാണ്ഡെ, അർജുൻ കപൂർ തുടങ്ങിയ നിരവധി ബോളിവുഡ് താരങ്ങൾ ഇരുവരെയും ആശംസകൾ അറിയിച്ച് രംഗത്തെത്തി. ഇരുവരുടെയും ആദ്യ കുഞ്ഞ് 2024 സെപ്റ്റംബറിലായിരുന്നു ജനിച്ചത്. അതേസമയം രൺവീർ സിങ്ങിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം “ധുരന്ധർ 2” ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. ലോകമെമ്പാടും ചിത്രം ഏകദേശം 3000 കോടി രൂപയുടെ കളക്ഷൻ നേടിയതായി റിപ്പോർട്ടുകൾ പറയുന്നു. ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രത്തിന്റെ ആദ്യ ഭാഗവും വലിയ വിജയമായിരുന്നു.
ദീപിക പദുകോൺ ഇപ്പോൾ ഷാരൂഖ് ഖാൻ നായകനാകുന്ന “കിംഗ്” എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. “പഠാൻ” എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഷാരൂഖ് ഖാനും സംവിധായകൻ സിദ്ധാർത്ഥ് ആനന്ദും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. അഭിഷേക് ബച്ചൻ, അനിൽ കപൂർ, റാണി മുഖർജി, ജാക്കി ഷ്രോഫ്, അർഷാദ് വാർസി, അഭയ് വർമ്മ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു എന്നതാണ് റിപ്പോർട്ട്.




