എറണാകുളം: പച്ചാളത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പച്ചാളം സ്വദേശിയായ ആല്‍ ജൂഡിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജൂഡിന്റെ സുഹൃത്തായ സിനോജിന്റെ വീട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ സിനോജിന്റെ വീട്ടിലെത്തിയ സുഹൃത്തുക്കൾക്കൊപ്പമിരുന്ന് ജൂഡ് മദ്യപിച്ചിരുന്നു. ജൂഡിനെ കൂടാതെ മറ്റ് രണ്ട് സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. സംഭവം കൊലപാതകമാണോ എന്നാണ് പൊലീസ് സംശയിക്കുന്നത്.




