Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സൈഡ് കൊടുക്കുന്നതിനെ ചൊല്ലി തർക്കം; ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും മർദനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഫറോക്ക്: ഫറോക്കിൽ ഓട്ടത്തിനിടെ സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും കാർ യാത്രക്കാർ മർദനം. രാത്രി 8 മണിയോടെ ഫറോക്ക് സ്റ്റാൻഡിലാണ് സംഭവം. മെഡിക്കൽ കോളജ്– ഫാറൂഖ് കോളജ് റൂട്ടിൽ സർവീസ് നടത്തുന്ന ന്യൂ സ്റ്റാർ ബസിലെ ജീവനക്കാരായ ഡ്രൈവർ ഷാറുൽ അർഷദ് (22), കണ്ടക്ടർ ഷീസ്ബിൻ (20) എന്നിവർക്കാണ് മർദനമേറ്റത്. പരിക്കേറ്റ ഇരുവരെയും ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഫറോക്കിലേക്ക് വരുന്നതിനിടെ മുൻപിലുണ്ടായ കാർ ബസിന് സൈഡ് നൽകാത്തതിനെ തുടർന്നാണ് തർക്കം ഉണ്ടായത്. പിന്നീട് പുതിയപാലം കഴിഞ്ഞ് ബസ് കാറിനെ മറികടന്നു. തുടർന്ന് ഫറോക്ക് സ്റ്റാൻഡിൽ ബസ് നിർത്തിയപ്പോൾ കാറിൽ എത്തിയവർ ബസിൽ കയറി ജീവനക്കാരെ മർദിക്കുകയായിരുന്നു. പോലീസ് എത്തും മുൻപ് തന്നെ സംഘം കാറിൽ കയറി രക്ഷപ്പെട്ടു. സംഭവത്തിൽ ബസ് ജീവനക്കാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Recent News

Advertisement
WhiteswanTV Footer