പാലക്കാട്: കേരളം തിരഞ്ഞെടുപ്പ് ഫലം കാത്തിരിക്കെ,വിവാദ പരാമര്‍ശവുമായി രംഗത്ത് വന്നിരിക്കുകയാണ് മണ്ണാര്‍ക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഐസക് വര്‍ഗീസ്. വോട്ടര്‍ഭ്യര്‍ത്ഥിച്ച് താന്‍ ഒരൊറ്റ മുസ്‌ലിം വീടുകളിലും പോയിട്ടില്ല എന്ന പരാമർശമാണ് വിവാദമായത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ തന്നെ ഉള്‍ക്കൊളളാന്‍ കഴിയാത്ത ഒരു വിഭാഗത്തോട് വോട്ട് ചോദിക്കേണ്ട എന്നത് പാർട്ടിയുടെ അല്ല തൻെറ സ്വന്തം നിലപടാണെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ അനുഭവത്തില്‍ നിന്ന് എടുത്ത നിലപാടാണെന്നും ഐസക് പറഞ്ഞു. വോട്ട് ചോദിച്ച് പോകുമ്പോള്‍ ചിലര്‍ക്ക് അത് ഇഷ്ടമാകില്ല. ചിലര്‍ വാതില്‍ അടച്ച് പോകും. ചിലര്‍ മുഖം കറുപ്പിക്കും. ആ മുഖങ്ങള്‍ കാണണ്ട എന്നതുകൊണ്ടാണ് ഇത്തരത്തിൽ തീരുമാനം എടുത്തതെന്നും ഐസക് വര്‍ഗീസ് കൂട്ടിച്ചേർത്തു.




